തലശ്ശേരി: എരഞ്ഞോളി അരങ്ങേറ്റുപറമ്പിൽ ലക്ഷ്മി നിവാസിൽ മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും അരങ്ങേറ്റുപറമ്പ് ശ്രീ നാരായണ ഗുരു ധർമാലയം ഡയറക്ടറുമായ കെ.വി. അനിൽ കുമാർ (62) നിര്യാതനായി. പരേതരായ കെ.വി കുഞ്ഞിക്കണ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: അപർണ, അർജുൻ. മരുമകൻ: സനീഷ് (ബംഗളൂരു). സഹോദരങ്ങൾ: ശ്രീനിവാസൻ (ശ്രീനിവാസ് ഇലക്ട്രോണിക്സ്), പുഷ്പ, സെൽവരാജ്, രമേശൻ, റീന, ഷീല, പരേതരായ മനോഹരൻ, ഷാജി.