തളിപ്പറമ്പ്: സോഷ്യൽ എൻജിനീയറിംഗ് എന്ന സങ്കൽപ്പം യഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കരിമ്പത്തെ കില പരിശീലന കേന്ദ്രം ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. തളിപ്പറമ്പിൽ മന്ത്രിയുടെ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ വേലിക്കാത്ത് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു, ടി.കെ. ഗോവിന്ദൻ, കെ. സന്തോഷ്, ടി.എസ്. ജയിംസ്, പി. മുകുന്ദൻ, പി.കെ. ശ്യാമള, പി. വത്സൻ, കെ.വി. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.