കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ മോഷണം നടത്തിയ കേസിലെ പ്രതി മംഗളൂരുവിൽ പിടിയിലായതായി സൂചന. സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ആലക്കോട് സ്വദേശി തങ്കച്ചനാണ് പിടിയിലായത്. മംഗളൂരുവിലെ ജുവലറി മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് ടൗൺ പൊലീസ് പറഞ്ഞു. ജുവലറി മോഷണകേസുമായി ബന്ധപ്പെട്ടാണ് തങ്കച്ചൻ മംഗളൂരു പൊലീസിന്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്തതിൽ നിന്നു സെൻട്രൽ ജയിലിലെ മോഷണത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ കവർച്ച നടന്നത്. 1,92,000 രൂപയാണ് മോഷണം പോയത്.