പിലാത്തറ: പ്രമുഖ സി.പി.എം നേതാവും ചെറുതാഴം വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ കെ.കുഞ്ഞിക്കണ്ണൻ (71) നിര്യാതനായി.
ചെറുതാഴം പ്രദേശത്ത് സി.പി.എം പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. പുറച്ചേരി കേസിൽ മൂന്ന് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ പൊലീസ് അതിക്രമത്തിനെതിരെ പ്രക്ഷോഭം നടത്തി മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പിലാത്തറ കോഓപ്പറേറ്റീവ് കോളേജ് ഡയരക്ടർ, ചെത്തുതൊഴിലാളി യൂണിയൻ പിലാത്തറ ഡിവിഷൻ പ്രസിഡന്റ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: നളിനി. മക്കൾ: ബിന്ദു (അധ്യാപിക, മുട്ടം മാപ്പിള യു.പി.സ്‌കൂൾ), വിനോദ് (സബ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, പയ്യന്നൂർ). മരുമക്കൾ: ജനാർദ്ദനൻ (ബഹറിൻ), ഷീന (ചെറുതാഴം ബാങ്ക്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, നളിനി, ജാനകി, രാമചന്ദ്രൻ, രമേശൻ (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഓഫീസ്, തളിപ്പറമ്പ്, എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം), സതി.