നീലേശ്വരം: റിട്ട. കോടതി ജൂനിയർ സൂപ്രണ്ടായിരുന്ന കിനാനൂർ പെരിങ്കുളത്തെ പി.കെ. കുമാരൻ (70) നിര്യാതനായി. സി.പി.എം കിനാനൂർ വെസ്റ്റ് ബ്രാഞ്ചംഗമാണ്. പുരോഗമന കലാസാഹിത്യസംഘം മുൻ നീലേശ്വരം ഏരിയ കമ്മിറ്റിയംഗമായിരുന്നു. പരേതനായ പടിക്കാലെ കണ്ടത്തിൽ ചെറിയക്കന്റെയും പെരുങ്കുളത്ത് കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശോഭന (മാടക്കത്ത്). മക്കൾ: സുബീഷ് (സോഫ്റ്റ് വെയർ എൻജിനീയർ, ടാറ്റാ കൺസൾട്ടൻസി, എറണാകുളം), പി.കെ സിൻജു (അഡ്വക്കേറ്റ്), പി.കെ അൻജു. മരുമക്കൾ: ഗോപിക (ഇലക്ട്രോണിക്സ് എൻജിനീയർ, ബംഗളുരു), നിധിൻ (അദ്ധ്യാപകൻ, കാസർകോട്). സഹോദരങ്ങൾ: ജാനകി, പി.കെ. ബാലകൃഷ്ണൻ (കേരളാ കൗമുദി റിപ്പോർട്ടർ, നീലേശ്വരം), പരേതരായ അമ്പാടി, മാധവി.