kayyur
കയ്യൂർ സ്മാരകം

തൂക്കുമരത്തിലേക്ക് നടന്നടുക്കുമ്പോഴും കണ്ഠമിടറാതെ ജന്മി, നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച്‌ ഇൻക്വിലാബ്‌ വിളിച്ച രണധീരർ. കൃഷിഭൂമി മുഴുവൻ ജന്മിമാരുടെ കാൽക്കീഴിലായപ്പോൾ ഒരു പിടി വറ്റിനായി അവർ നെഞ്ചുരുകി മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി...... കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒളിമങ്ങാത്ത കർഷക സമര ചരിത്രഭൂമികളാണ്. ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഈ സമരഭൂമികൾ ഒരു പാട് മാറിക്കഴിഞ്ഞു. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള മനോഹരമായ സഹവർത്തിത്വത്തിലൂടെ വികസനമുന്നേറ്റം നടത്തിയ പഴയ വിപ്ളവ ഗ്രാമങ്ങളിലേക്ക് ഒരു എത്തിനോട്ടം ഇന്നുമുതൽ.

ചരിത്രത്തിലെ കയ്യൂർ

കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ലെ​ ​ക​യ്യൂ​ർ​ഗ്രാ​മം​ ​ക​ർ​ഷ​ക​ ​സ​മ​ര​ ​ച​രി​ത്ര​ത്തി​ലെ​ ​ചി​ര​സ്മ​ര​ണ​യാ​ണ്. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ....1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച്‌ ചരിത്രത്തിന്റെ ഭാഗമായവർ. കണ്ണൂർ സെൻട്രൽ ജയിലിന്റെ തടവറകൾ ഭേദിച്ച ആ മുദ്രാവാക്യത്തിന്റെ കരുത്തിൽ ജ്വലിച്ചുയർന്ന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന്‌ ഈ നാടിനെ നയിക്കുകയാണ്‌.
കാലമേറെ കഴിഞ്ഞിട്ടും ആ ധീരഗാഥകൾ വാഴ്‌ത്തുകയാണ്‌ തേജസ്വിനിയുടെ തീരം. അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ലോകമായിരുന്നു പഴയ സമരസഖാക്കളുടെ സ്വപ്‌നം. ആ യാത്രയിലേക്കുള്ള പാതിവഴിയിലാണ്‌ മഹത്തായ ഉദ്യമം പിന്മുറക്കാരെ ഏൽപ്പിച്ച്‌ ഇവർ രക്തസാക്ഷികളായത്‌. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌–-കർഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടാണ്‌ കയ്യൂർ.

രാജ്യത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രം ഇവിടെ

​ക​ന​ൽ​ ​വ​ഴി​ക​ൾ​ ​നി​റ​ഞ്ഞ​ ഈ ഗ്രാമം​ ​വലിയ ​ബ​ഹു​മ​തി​യിലാണിന്ന്.​ ​​ ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​കുടുംബാരോഗ്യ കേ​ന്ദ്രം കയ്യൂരിലാണ്.​ 99​ ​പോ​യി​ന്റ് നേടി​ ​ രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തുന്നത്.

​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ഇ​ര​ക​ളു​ടെ​ ​നോ​വും​ ​നി​ല​വി​ളി​ക​ളും​ ​ക​യ്യൂ​രി​ന് ​പു​തു​മ​യു​ള്ള​ ​കാ​ഴ്ച​യാ​യി​രു​ന്നു.​ ​​ രോ​ഗം​ ​വ​ന്നാ​ൽ​ ​കി​ലോ​മീ​റ്റ​റു​ക​ൾ​ ​താ​ണ്ടി​ ​കാഞ്ഞങ്ങാട്ടും ​മം​ഗ​ളൂരുവിലും​ പോകേണ്ടിയിരുന്നു.​ ​എ​ല്ലാ​ ​ചി​കി​ത്സ​യും​ ​വി​ളി​പ്പു​റ​ത്ത് ​എ​ത്തി​ക്കാ​നു​ള്ള​ ​മ​ത്സ​രം​ ​ഒടു​വി​ൽ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​സാ​ധാ​ര​ണ​ ​റൂ​റ​ൽ​ ​ഡി​സ്‌​പെ​ൻ​സ​റി​യാ​യി​രു​ന്ന​ ​ഈ​ ​ആ​ശു​പ​ത്രി​ ​പി​ന്നീ​ട് ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​മാ​യും​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​മാ​യും​ ​മാ​റി​. ഒ.​പി,​ ​ലാ​ബ്,​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​പ​രി​പാ​ടി,​ ​പൊ​തു​ഭ​ര​ണം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​പ്ര​ധാ​ന​ ​സേ​വ​ന​ങ്ങ​ൾ,​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം,​ ​ശു​ചി​ത്വം,​ ​രോ​ഗീ​സൗ​ഹൃ​ദം​ ​തു​ട​ങ്ങിയവയിൽ അനുകരണീയ മാതൃക തന്നെയായി ഈ ആശുപത്രി.

​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​യ​ക​ൽ​പ്പം​ ​അ​വാ​ർ​ഡിൽ​ ​ഒ​ന്നാം​സ്ഥാ​നവും ഈ സി.എച്ച്.സി കഴിഞ്ഞ വർഷം നേടി. ​ ​മി​ക​ച്ച​ ​ഫാ​ർ​മസി,​ ​നൂ​ത​ന​മാ​യ​ ​ലാ​ബ്,​ ​ഫി​സി​യോ​തെ​റാ​പ്പി,​ ​ഒ.​പി​ ​ചി​കി​ത്സ,​ ​ജൈ​വ​കൃ​ഷി, ​റീ​ഡിം​ഗ് ​റൂം,​ ​മി​ക​ച്ച​ ​പാ​ലി​യേ​റ്റീ​വ് ​പ​രി​ച​ര​ണം​ ​എ​ന്നി​വ​ ​ക​യ്യൂ​രി​നു​ ​മാ​ത്ര​മു​ള്ള​താ​ണ്.​ ​​രോ​ഗ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.​ ​ശാ​സ്ത്രീ​യ​മാ​യ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​സം​വി​ധാ​നം,​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി,​ ​സോ​ളാ​ർ​ ​പ​വ​ർ,​ ​രോ​ഗി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​ശ്ര​മ​സ്ഥ​ലം,​ ​ഹെ​ർ​ബ​ൽ​ ​ഗാ​ർ​ഡ​ൻ​ ​എ​ന്നി​വ​യൊ​ക്കെ​ ​ക​ണ്ടാ​ൽ​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജാ​ണെ​ന്ന് ​ ​തോ​ന്നി​യേ​ക്കാം.

കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തെ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​മി​ക​വി​ന്റെ​ ​ഉ​ന്ന​തി​യി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ ,​ ​ഹോ​സ്‌​പി​റ്റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ക​മ്മി​റ്റി​ ​എ​ന്നി​വ​രു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​എ​ടു​ത്തു​ ​പ​റ​യണം.​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഉ​ൾ​പ്പ​ടെ​ ​മൂ​ന്നു​ ​ഡോ​ക്ട​ർ​മാ​രാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്.​ ​ദിവസേന​ ​നൂ​റ്റ​മ്പ​തോ​ളം​ ​രോ​ഗി​ക​ൾ​ ​ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലയിലും വലിയ മുന്നേറ്റം നടത്തിയിരിക്കയാണ്. ജനങ്ങളൂടെ കൂട്ടായ്മയിലാണ് ഈ ബഹുമതികളൊക്കെ സ്വന്തമാക്കാൻ കഴിഞ്ഞത്

-കെ.പി.വത്സലൻ ,പഞ്ചായത്ത് പ്രസിഡന്റ്,