തളിപ്പറമ്പ്: മയക്കുമരുന്ന് ശേഖരവുമായി ഒരാൾ അറസ്റ്റിൽ. വർഷങ്ങളായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന തളിപ്പറമ്പ് സ്വദേശിയായ എസ്. മുഹമ്മദ് ഹാഫിസിനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കാക്കാഞ്ചാലിൽ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നുകളായ എൽ.എസ്.ഡി 22 എണ്ണം (0.3634 ഗ്രാം), ഹാഷിഷ് ഓയിൽ 3.5382 ഗ്രാം എന്നിവയും 400 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.

ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. തളിപ്പറമ്പ്, കണ്ണൂർ മേഖലകളിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന വൻ റാക്കറ്റിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ദിലീപും സംഘവുമാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ എ. അസീസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.കെ. രാജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ.എച്ച്. ഫെമിൻ, പി.പി. രജി രാഗ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ, ഡ്രൈവർ സി.വി. അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പ്രിവന്റീവ് ഓഫീസർ അസീസും സംഘവും പട്ടപ്പറ എന്ന സ്ഥലത്ത് നടത്തിയ റെയിഡിൽ 12 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഇന്ദ്രജിത്ത്, അക്ഷയ് പരമേശ്വരൻ, ശ്രീരാഗ് ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരിൽ കേസെടുത്തു.