ഇരിട്ടി: കർണാടകത്തിൽ നിന്നും മാക്കൂട്ടം വഴി മദ്യക്കടത്ത് തുടരുന്നു. പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 75 ലിറ്റർ മദ്യം തിങ്കളാഴ്ച ഇരിട്ടി പൊലീസ് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. പാനൂർ പൊയിലൂർ സ്വദേശികളായ വി.വി. ഷിബിൻ, പുത്തൻ പുരയ്ക്കൽ രാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഹുൻസൂരിൽ നിന്നും ഒരു ലിറ്റർ കുപ്പികളിലായി കടത്തിയ 75 ലിറ്റർ കർണാടക മദ്യമാണ് പിടികൂടിയത്. ഇരിട്ടി സി.ഐ എം.ബി രാജേഷ്, എസ്.ഐ അബ്ബാസലി, ഗ്രേഡ് എസ്.ഐ മനോജ്, എ.എസ്.ഐ മനോഹരൻ, പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റഷീദ്, സൗമ്യ, സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.