വടകര : സാർവത്രികവും സൗജന്യവുമായ വാക്‌സിൻ വിതരണത്തിന് കേന്ദ്രം തയ്യാറാവണമെന്ന് കെ.ജി .ഒ.എ വടകര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. ഓൺലൈൻ ആയി നടന്ന ഏരിയ സമ്മേളനം കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം പി ബീന ഉദ്ഘാടനം ചെയ്തു. വി സുരേഷ്, സുധീഷ് പുത്തൻപുരയിൽ, വി.പി രമേശൻ, ടി.സി സജീവൻ,സത്യപാലൻ, രാജീവൻ വിളയാട്ടൂർ എന്നിവര്‍ സംസാരിച്ചു പുതിയ ഭാരവാഹികള്‍ : വി.പി രമേശന്‍ (പ്രസി), സി.എം ഷീന, എം സത്യപാലന്‍ (വൈസ് പ്രസി), സുധീഷ് പുത്തൻപുരയിൽ (സെക്രട്ടറി), ടി.സി സജീവൻ, ടി അശോകൻ (ജോ സെക്ര), കെ.വി രാജേന്ദ്രൻ (ട്രഷറർ).