മുക്കം: ഒൻപതുവയസുകാരിയുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിനേഷൻ ചലഞ്ചിലേക്ക് നൽകി. നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ദേവികയാണ് തന്റെ സമ്പാദ്യകുടുക്കയിലെ തുക ദുരിതാശ്വാസത്തിനായി നഗരസഭ കൗൺസിലർ എ. കല്യാണിക്കുട്ടിയെ ഏൽപിച്ചത്. മൂത്തേടത്തു സുരേഷിന്റെ മകളാണ് ദേവിക.