കോഴിക്കോട്: ഭാരതീയ ജനസംഘം കണ്ണൂർ ജില്ലാ സംഘടനാ കാര്യദർശിയും ബി.ജെ.പി നേതാവുമായിരുന്ന തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കെ.സി.കണ്ണന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിരുന്ന നെയ്ത്ത് തൊഴിലാളിയായിരുന്ന കണ്ണേട്ടൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൂരിൽ സംഘപരിവാർ പ്രസ്ഥാനങ്ങളെ വളർത്തിയത്.സ്ഥാനമാനങ്ങളിൽ അകൃഷ്ടനാകാത്ത അച്ചടക്കമുള്ള സംഘടനാ പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും കെ. സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.