1
കൊവിഡിനെതിരെ നഗരത്തിൽ നടത്തിയ ആഡംബര കാർ റാലി റീജിയൺൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.മോഹൻദാസ് ഫ്ലളാഗ് ഓഫ് ചെയ്യുന്നു.

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പാൾ ഡബിൾ മാസ്ക് ഉപയോക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളിൽ എത്തിക്കാനായി നഗരത്തിൽ ആഡംബര കാർ റാലി സംഘടിപ്പിച്ചു. റോയൽ ഡ്രൈവും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് റാലി നടത്തിയത്. ഡബിൾ മാസ്ക് എടുക്കൂ, കൊറോണയെ ഓടിക്കൂ എന്ന പേരിൽ നടന്ന വാഹന റാലിക്കായി അണിനിരന്നത് എഴുപത്തിയഞ്ച് ലക്ഷം മുതൽ നാല് കോടി വില വരുന്ന പത്ത് ആഡംബര കാറുകളായിരുന്നു. കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.മോഹൻദാസ് സിവിൽ സ്റ്റേഷൻ സമീപത്ത് റാലി ഫ്ലളാഗ് ഓഫ് ചെയ്തു. റോയൽ ഡ്രൈവ് ചെയർമാൻ കെ.മുജീബ് റഹ്മാൻ,മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ എസ്.സുരേഷ്,ഷബീർ മുഹമ്മദ്,പി.വി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.