പേരാമ്പ്ര: കൊവിഡ് രോഗികൾക്ക് ആശ്വാസവുമായി ഓക്സിമീറ്റർ ചലഞ്ച് ഏർപ്പെടുത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് കൊവിഡ് കൺട്രോൾ റൂം ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിലാണ് ഓക്‌സിമീറ്റർ ചലഞ്ച് ഏർപ്പെടുത്തിയത്. കൊവിഡ് ബാധിതരുടെ ശരീരത്തിലെ ഓക്‌സിജൻ നില അളക്കുന്ന ഓക്‌സിമീറ്ററിന് വിപണിയിൽ കിട്ടാക്കനിയായി മാറുകയാണ്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഹൃദയമിടിപ്പും മൂന്നു മണിക്കൂർ ഇടവേളയിൽ പരിശോധിക്കണം. ആദ്യഘട്ടത്തിൽ ഒരോ വാർഡിനും 2 ഓക്‌സിമീറ്റർ വീതം ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നല്‍കിയിരുന്നു. പോസ്റ്റീവ് കേസുകൾ എണ്ണം വർദ്ധിച്ചതോടെ തികയാതെ വരികയും 2 എണ്ണം വീതം വീണ്ടും നല്‍കുകയായിരുന്നു .ഓക്‌സിമീറ്റർ ചലഞ്ചിന് ബഹുജനങ്ങളുടെ പൂർണപിന്തുണ പഞ്ചായത്ത് ആവശ്യപ്പെടുകയാണ്.