1
മെഹക് യൂട്യൂബ് വരുമാനം ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.വസീഫിന് കൈമാറുന്നു

കൊടിയത്തൂർ: എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മെഹക് തന്റെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ച 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.വസീഫ് കൊടിയത്തൂരിന് കൈമാറി. ബോട്ടിൽ ആർട്ടിൽ നിന്നും ലഭിച്ച 10000രൂപ കൊവിഡ് ഫണ്ടിലേക്കും പ്രളയ ദുരിതാശ്വാസ നിധിയിലേക്കും തുക സംഭാവന നൽകിയിരുന്നു. കൊടിയത്തൂർ സ്വദേശി സോഫിയ ടീച്ചറുടെ മകളാണ് മെഹക്.