ഫറോക്ക്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് ഫറോക്ക് റെയ്സ് എൻട്രൻസ് കോച്ചിംഗ് സെന്റർ ഹോസ്റ്റലിനെതിരെ നടപടി. കൊവിഡ് പശ്ചാത്തലത്തിൽ 150 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഫറോക്ക് നഗരസഭയിലെ ആരോഗ്യ പ്രവർത്തകരും പൊലീസും പരിശോധന നടത്തുകയായിരുന്നു. ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായ ശേഷം സ്വന്തം വീടുകളിലേക്ക് വിട്ടയക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥപനത്തിനെതിരെ കൊവിഡ് നിയമ ലംഘനത്തിന് തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.