photo
സർവ്വോദയം ചാരിറ്റബിൾ ട്രസ്റ്റ് ബാലുശ്ശേരി ആഭിമുഖ്യത്തിൽ പ്രദേശത്തെ രോഗികൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപ ലേഖ കൊമ്പിലാട് നിർവ്വഹിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരിയിലെ രോഗികൾക്ക് ആശ്വാസം പകർന്നു കൊണ്ട് 24 മണിക്കൂറും വാഹന സേവനമൊരുക്കിക്കൊണ്ട് സർവ്വോദയം ചാരിറ്റബിൾ ട്രസ്റ്റ് ബാലുശ്ശേരി. ബാലുശ്ശേരി റോക്ക് ഫ്ലവേഴ്സിൽ നടന്ന ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയ്തു. സർവ്വോദയം പ്രസിഡന്റ് കെ.പി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു ,ഫൈസൽ ബാലുശ്ശേരി, ഭരതൻ പുത്തൂർ വട്ടം, അബ്ദുൾ റഷീദ്, സുജിത്ത് എയിം ,കെ.ബീന, ഷംസീർ.പി, കുന്നോത്ത് മനോജ് എന്നിവർ പ്രസംഗിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 98 46 50 54 84