sreekuttan
പിറന്നാൾ ദിനത്തിൽ യൂത്ത് കോൺഗ്രസ് രക്ത ദാനപരിപാടി യിൽ പങ്കാളിയായ ശ്രീക്കുട്ടൻ

ചേളന്നൂർ: കൊവിഡ് പശ്ചാത്തലത്തിൽ രക്തക്ഷാമത്തിന് പരിഹാരമായി പിറന്നാൾ ദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീക്കുട്ടൻ. ബ്ലെഡ് ഡോണേഴ്സ് കേരള കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. യുത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജൽ ദേവാനന്ദ് ,പ്രജീഷ് , സെക്രട്ടറിമാരായ പി.ടി രാഹുൽ ,ജിതിൻ, കെ.ആദർശ് , കെ.ടി ആകാശ് ,സമേഷ് പള്ളിപ്പൊയിൽ , രഞ്ജിത്ത് കല്ലങ്ങര,നന്ദേഷ് തുടങ്ങിയവർ പങ്കെടുത്തു.