കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയ്ക്ക് ശ്രമം നടന്നപ്പോൾ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് അതിനെതിരെ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പാവപ്പെട്ടവർക്ക് ഭക്ഷണവും സഹായവും എത്തിക്കുന്നതിൽ സർക്കാർ കാണിച്ച ശ്രദ്ധ എല്ലാവരുടെയും ഹൃദയം കവർന്നുവെന്നതാണ് ഇടതുമുന്നണിയുടെ വിജയത്തിൽ പ്രതിഫലിക്കുന്നത്. മദ്രസ അദ്ധ്യാപകർക്ക് ക്ഷേമനിധി പെൻഷൻ നടപ്പാക്കിയതും എല്ലാ മതവിഭാഗങ്ങളുടെയും കാര്യങ്ങളിൽ അനുതാപപൂർണമായ നിലപാടെടുത്തതും മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

--