മാവൂർ: കുന്ദമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.ടി.എ റഹീമിന് ഹാട്രിക് വിജയം. 10276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റഹിം വെന്നിക്കൊടി പാറിച്ചത്. 2011ൽ ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി യു .സി.രാമനേക്കാൾ 3269 വോട്ടുകൾ നേടിയപ്പോൾ 2016ൽ കോൺഗ്രസ് സ്ഥാർത്ഥി ടി.സിദ്ദിഖിനെക്കാൾ 11205 വോട്ടുകൾ നേടി ജയിച്ചു. കോ-ലീ-ബി സഖ്യത്തിന്റെ പേരിൽ സംസ്ഥാനത്ത് ഏറെ ചർച്ചചെയ്യപ്പെട്ട മണ്ഡലമാണ് കുന്ദമംഗലം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അപവാദ പ്രചാരണങ്ങളിലൂടെ തന്നെ തകർക്കാൻ ശ്രമിച്ചവടക്കുളള മറുപടിയാണ് വിജയമെന്ന് റഹിം പറഞ്ഞു.