കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന എഫ്.എൽ.ടി.സികളിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു. ദിവസവേതനം/ കരാറടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം മേയ് ആറിന് രാവിലെ 10 മണിക്ക് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന എൻ.എച്ച്.എം ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

ഗവ. ജനറൽ ആശുപത്രിയിലെ ആർ.എസ്.ബി.വൈ കീഴിൽ ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ അംഗീകൃത ഇ.സി.ജി ടെക്നിഷ്യൻ കോഴ്സ് പാസായിരിക്കണം. യോഗ്യതയുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മേയ് ആറിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.