രാമനാട്ടുകര:രാമനാട്ടുകര നഗരസഭായിൽ റെക്കോർഡ് രോഗികൾ 86 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ഇന്നലെ 116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 884 പേരും കൊവിഡ് സെന്ററിൽ 71 പേരും കൊവിഡ് ചികിത്സയിലാണ്.ഇന്നലെ മാത്രം 34 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 3006 പേരിൽ 2051 പേർക്ക് രോഗം ഭേദമായി. പഞ്ചായത്തിൽ 7156 പേരാണ് കൊവിഡ് വാക്സിൻ എടുത്തത്. ഇതു വരെ കൊവിഡ് ബാധിച്ച് മരിച്ചവർ 21 ആണ്.ഫറോക്കിൽ ഇന്നലെ 55 പേർക്ക് ​കൊ​വിഡ് പോസിറ്റീവായി. സമ്പർക്കം വഴിയാണ് രോഗം പടർന്നത്. വീടുകളിൽ ഡൊമിസിലറി സെന്ററിൽ ഇതുവരെ 22 പേർ ചികിത്സയ്ക്കായി എത്തി.നഗരസഭയിൽ ​കൊ​വിഡ് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.