പേരാമ്പ്ര: കൊവിഡ് ദുരിത കാലത്ത് നാടിന് കൈത്താങ്ങായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കിയാണ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മാതൃകയായത്.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി തുക മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അരവിന്ദാക്ഷൻ,അസി: സെക്രട്ടറി പി.കെ. സുജീഷ് എന്നിവർ പങ്കെടുത്തു.