kovid

കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.90 ശതമാനമായി കുതിച്ചു. ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 3919 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പതു പേർക്കും പോസിറ്റീവായി. 86 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 3822 പേർക്കാണ് രോഗം ബാധിച്ചത്. 12, 513 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 3382 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 48, 212 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ 2,859 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.