കുറ്റ്യാടി: ചാത്തങ്കോട്ടുനടയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന തോമസ് കട്ടക്കയം (92) നിര്യാതനായി.
പാലായിൽ നിന്നു പഠനശേഷം കുറ്റ്യാടി പൂതംപാറയിലേക്ക് കുടിയേറിയതായിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം കർഷക യൂണിയന്റെ ഭാരവാഹിയെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇടവക ട്രസ്റ്റി, തലശ്ശേരി, താമരശ്ശേരി രൂപതകളിൽ പാസ്റ്ററൽ കൗൺസിൽ അംഗം, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിൻസെന്റ് ഡി പോൾ താമരശ്ശേരി രൂപത വൈസ് പ്രസിഡന്റ് , കാവിലുംപാറ സർവീസ് സഹകരണ ബാങ്ക്, ക്ഷീരോത്പാദക സംഘം എന്നിവയുടെ പ്രസിഡന്റ്, ചാത്തങ്കോട്ടു നട ഹൈസ്‌കൂൾ സ്ഥാപക മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: കാരിത്താനം മാണിക്കനാംപറമ്പിൽ മേരി. മക്കൾ: ഡോ.ലീലമ്മ, മാത്യു (റിട്ട. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ), ജോഷി (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് എച്ച്.എസ് മരുതോങ്കര ), ജോൺ കട്ടക്കയം (റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസർ കോഴിക്കോട്) , ജോസ് (അക്കൗണ്ടന്റ് , സെന്റ് ജോൺസ് മെഡിക്കൽ കോളജ്, ബംഗളൂരു), പ്രൊഫ.ചാർലി (ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്), സണ്ണി (എൽ ആൻഡ് ടി, കോഴിക്കോട് ), മിനി (അദ്ധ്യാപിക, അറ്റോമിക് എനർജി സ്‌കൂൾ, കൈഗ), ജിജി (അദ്ധ്യാപകൻ, എ.ജെ.ജെ.എം.എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട ), ബീന (അദ്ധ്യാപിക, സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ, കോഴിക്കോട്). മരുമക്കൾ : ജവഹർ മാത്യൂസ് തെരുവപ്പുഴ ചിറ്റാരിക്കൽ, ജാൻസി കൊതമ്പനാനി കല്ലാനോട്, മോളി കുരുശുംമൂട്ടിൽ ചക്കിട്ടപ്പാറ, ജോളി നടക്കൽ കിളിയന്തറ, ബിജി മതിച്ചിപറമ്പിൽ തിരുവമ്പാടി, ആനി മിനി പാറക്കാട്ട് ചങ്ങനാശേരി , ഫിജി ഇടശേരി തിരുവമ്പാടി , ടോമി വട്ടക്കാനായിൽ കുടയത്തൂർ , സുജിത പൈങ്ങോട്ട് ചെമ്പേരി , ബെന്നി മാനാട്ട് കോഴിക്കോട്.