choyi
പി.പി. ചോയി

കുറ്റ്യാടി: കൊവിഡ് ബാധിച്ച് വേളത്തെ സി.പി.ഐ നേതാവ് പി.പി. ചോയി ( 69 ) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
സി.പി.ഐ വേളം ലോക്കൽ സെക്രട്ടറി, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, എൽ.ഡി.എഫ് വേളം പഞ്ചായത്ത് കൺവീനർ, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) ജില്ലാ ജോയിന്റ് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്, പൂളക്കൂൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, കാർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവള്ളൂരിലെ കാഞ്ഞിരാട്ട്തറയിൽ നടന്ന കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു. നിരവധി പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് മർദ്ദനങ്ങൾക്ക് ഇരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ: ലീല. മക്കൾ: സുനിൽലാൽ (അഡ്വക്കേറ്റ് ക്ലാർക്ക്), അജിത്ത് (ഖത്തർ), ഷിജു, സജിത്ത്. മരുമക്കൾ: ദീപ, സുജാത, നജിഷ, ജിൻസി. സഹോദരങ്ങൾ: ബാലൻ (കോതോട് ), ജാനു (തിരുവള്ളൂർ), പരേതരായ കണ്ണൻ, മാത.