കുറ്റ്യാടി :ചാത്തൻകോട്ടുനട എ. ജെ .ജെ എം എച്ച് എസ് സ്ഥാപക മാനേജറായ തോമസ് കട്ടക്കയത്തിന്റെ നിര്യാണത്തിൽ സ്കൂൾ അനുശോചിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ മാനേജർ ഫാ: തോമസ് ഇടയാൽ അദ്ധ്യക്ഷത വഹിച്ചു. ഷിജി തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ , പി.ടി.എ പ്രസിഡന്റ് റോയി പുല്ലാട്ട്, ജാൻസി മാത്യു , ജോമി ജോസ ഫ് ,റിട്ടയേർഡ് അധ്യാപക രായ ഫാ അഗസ്റ്റിൻ പുന്നശ്ശേരി, പി.ജെ ജോസ്, പി ജെ സ്കറിയ, ജോൺസൺ എം കെ, പി.ടി മാത്തച്ചൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റർ ടി.ടി മൂസ സ്വാഗതം പറഞ്ഞു.