കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പക്രന്തളം ചുരം റോഡിൽ മാലിന്യം തള്ളിയ ലോറി നാട്ടുകാർ തടഞ്ഞ് നിർത്തി. പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കി. ചുരം റോഡിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ തള്ളുന്നത് തുടരുകയാണ്.ഇതോടെ പാതയുടെ ഇരുവശങ്ങളിലെയും ഓവ് ചാലുകളിൽ മാലിന്യങ്ങൾ കെട്ടികിടക്കുകയും മഴക്കാലത്ത് ഓവുചാൽ കളിലൂടെ ഒഴുകാതെ വെള്ളം റോഡിലേക്ക് ഒഴുകി എത്തുകയാണ്