കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പുവരുത്തി സ്റ്റാർകെയർ ഹോസ്പിറ്റൽ. സ്റ്റാർ കെയറിന്റെ "സാന്ത്വനം" പദ്ധതിയുടെ ഭാഗമായാണ് പൊതുജനാരോഗ്യത്തിനായി മുന്നിട്ടിറങ്ങുന്നത്. ശസ്ത്രക്രിയ, പ്രസവം ഉൾപ്പടെയുള്ള സേവനങ്ങൾക്ക് 30 മുതൽ 70 ശതമാനം വരെ ചികിത്സാ ചെലവിൽ ഇളവ് ലഭിക്കും. നിർധന കുടുംബങ്ങൾക്ക് കുറഞ്ഞചെലവിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനായി സ്റ്റാർ കെയർ ഹോസ്പിറ്റൽ ആരംഭിച്ച ആരോഗ്യ പദ്ധതിയാണ് "സാന്ത്വനം". സ്റ്റാർ കെയർ ഹോസ്പിറ്റലിന് നേതൃത്വം നൽകുന്ന ഡോ. അബ്ദുള്ള ചെറയക്കാട്ടിന്റെ ആതുര ചികിത്സാ - സാമൂഹിക സേവനത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ 2020 ജൂലായ് ഒന്നിന് ഡോക്ടേർസ് ഡേയിലാണ് സാന്ത്വനം പാക്കേജ് പ്രഖ്യാപിച്ചത്. വിവിധ ശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, ഡയാലിസിസ്, പ്രസവം തുടങ്ങി 250ഓളം സേവനങ്ങളും അനുബന്ധ ടെസ്റ്റുകളും സ്കാനിംഗ് പരിശോധനകളും മറ്റ് അവശ്യ സേവനങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. രോഗിയുടെ സാമ്പത്തിക ഭദ്രതയ്ക്കനുസരിച്ചാണ് ഇളവ് നിശ്ചയിക്കുന്നത്.
ഫോൺ: 8606945541, 8606945514.