​ഫറോക്ക് ​: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നിയുക്ത എ.എൽ.എ അഡ്വ: പിഎ മുഹമ്മദ് റിയാസ് ​ഫറോക്ക് ​ താലൂക്ക് ആശുപത്രി സന്ദർശിച്ചു. ഫറോക്ക് നഗരസഭ കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരുമായി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു . ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൾ റസാ​ഖ് ​, സമിതി അദ്ധ്യക്ഷരായ കെ.പി നിഷാദ്, കെ.കുമാരൻ, എം സമീഷ്, കൗൺസിലർ മായ കെ, കമറുലൈല, അൻവർ അലി, എൻ പ്രജല തുടങ്ങിയവർ സംബന്ധിച്ചു.