​​രാമനാട്ടുകര: ഫാറൂഖ് കോളേജ് സിവിൽ സർവീസ് പരി​ശീലന കേന്ദ്രത്തിലേക്ക് 2021ലെ ഓൾ കേരള സിവിൽ സർവീസ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികൾക്ക് ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റ്യൂട്ടിൽ ഒരു വർഷത്തെ പ്രിലിമിനറി, മെയിൻസ് പരീക്ഷ പഠനം സൗജന്യമായി ലഭിക്കുന്നതാണ്. ഒരു അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഫാറൂഖ് കോളേജ് 2021 ജൂൺ 1 മുതൽ 3 വരെ നടത്തുന്ന വ്യക്തിഗത അഭിമുഖത്തിൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.farookcollege.ac.in. അവസാന തീയതി 2021 മെയ് 23 .ഐ.എ.എസ്, വിവരങ്ങൾക്ക് 8547501775, 9207755744