കോഴിക്കോട്: ചെറുവണ്ണൂരിലെ വ്യവസായ പ്രമുഖനും ആർ ശ്രുതി വുഡ് ഇൻഡസ്ട്രീസ് ഉടമയും ഇൻഡിഗോ ഫൂട്ട് വെയർ പാർട്ട്ണറുമായ പഴുക്കടക്കണ്ടി സുനിൽ ദത്ത് ( 57 ) നിര്യാതനായി.
തീപ്പെട്ടിക്കൊള്ളി നിർമ്മാതാക്കളുടെ സംഘടനയുടെ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, ചെറുവണ്ണൂർ യംഗ്‌സ്റ്റേഴ്സ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
പരേതരായ കുട്ടായിയുടെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഹേമലത. മക്കൾ : രാഹുൽ, ശ്രുതി. മരുമകൻ : ജിതിൻ അമ്പാളിപ്പറമ്പിൽ ( അബുദാബി).
സഹോദരങ്ങൾ: ശിവദാസൻ, ദേവദാസൻ, ബാലകൃഷ്ണൻ, രാജൻ, അനിൽകുമാർ, പരേതരായ സുഭലക്ഷ്മി, മൈഥിലി.
സഞ്ചയനം ഞായറാഴ്ച.