achuthan
കേണൽ എ.വി.എം. അച്യുതൻ

കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ റിട്ട. കേണൽ എ.വി.എം. അച്യുതൻ (95) അന്തരിച്ചു.

സ്വാതന്ത്ര്യസമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടർമാരുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോന്റെയും എ.വി. കുട്ടിമാളു അമ്മയുടെയും മകനാണ്. കോഴിക്കോട്ടാണു ജനിച്ചതെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം ഒറ്റപ്പാലത്തായിരുന്നു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായിരുന്നപ്പോൾ കേണൽ അച്യുതനായിരുന്നു രാഷ്ട്രപതി ഭവന്റെ കംപ്‌ട്രോളർ. പാകിസ്ഥാന്റെ കാശ്മീർ ആക്രമണം തടയാൻ പഠാൻകോട്ടിൽ നിയോഗിക്കപ്പെട്ട സംഘത്തിൽ അംഗമായിരുന്നു. ഭാര്യ: മാലിനി. മക്കൾ: രോഹിണി, രജനി, രാജഗോപാൽ.