-
കോഴിക്കോട്: ബംഗാളിൽ തുടരുന്ന നരഹത്യയ്ക്കെതിരെ തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഇന്ന് ഗീതാഞ്ജലി സദസ് സംഘടിപ്പിക്കും.
മമതാ ബാനർജി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ബംഗാൾ കലാപത്തീച്ചൂളയായി മാറുകയാണെന്ന് തപസ്യ നേതൃത്വം കുറ്റപ്പെടുത്തി. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിന്റെ ഒട്ടേറെ വാർത്തകൾ പുറത്തു വരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെയും സത്യജിത് റേയുടെയും മണ്ണിൽ സാധുക്കളായ മനുഷ്യർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് കാണാതെ പോകുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും പൊതു സമൂഹവും ഈ കാട്ടാള നീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തപസ്യ അഭ്യർത്ഥിച്ചു.
ബംഗാളിലെ ക്രമസമാധാനനില ശാന്തമാക്കാൻ അടിയന്തരനടപടി ബംഗാൾ സർക്കാർ കൈക്കൊള്ളണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.