കോഴിക്കോട്: രാജ്യത്താകെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാതി-മത-രാഷ്ട്രീയ ചിന്തകൾ മറന്ന് ആത്മീയബോധം വളർത്തുന്നതിനും വൈകാരിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാന പ്രകാരം ചതയ ദിനമായ ഇന്നലെ പ്രാർത്ഥനാ ദിനാചരണം നടന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ യൂണിയൻ തല ഉദ്ഘാടനം പ്രസിഡന്റ് ഷനൂപ് താമരക്കുളം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ കെ.ബിനുകുമാർ, അഡ്വ.എം.രാജൻ എന്നിവർ പ്രസംഗിച്ചു. ശാഖാ കേന്ദ്രങ്ങളിലും വീടുകളിലും ദൈവദശകം പ്രാർത്ഥനാ ദിനം ആചരിച്ചു.