കൊയിലാണ്ടി: നിയുക്ത എം.എൽ.എ കാനത്തിൽ ജമീല താലൂക്ക് ആശൂപത്രിയിലെത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ സെക്കൻഡറി ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ, വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി. പ്രജില, കെ ഷിജു, ഇ കെ.അജിത്, കെ.എ.ഇന്ദിര. കൗൺസിലർ എ അസീസ്, ആശുപത്രി സൂപ്രണ്ട് പ്രതിഭ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.