വാണിമേൽ : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ വാണിമേലിലെ ഗ്രാമീണ മേഖലയിൽ ഏത് അടിയന്തിര സാഹചര്യത്തിലും കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾക്ക് തയ്യാറായി കൊവിഡ് റാപ്പിഡ് ആക്ഷൻ ടീം രൂപീകരിച്ചു.ഇരുപത് പേരടങ്ങുന്ന ടീമിന് പ്രാരംഭ പരിശീലനം നൽകുകയും, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുകയും ചെയ്തു. സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി വിലങ്ങാട് സോണൽ കമ്മറ്റിയുടെ കീഴിലാണ് സന്നദ്ധ സേന രൂപീകരിച്ചത്. മൈക്ക് അനൗൺസ്‌മെന്റിലൂടെ ബോധവൽക്കണം നടത്തുകയും, പ്രദേശത്തെ പൊതു ഇടങ്ങളും, വീടുകളിലും, ടൗണുകളിലും, വ്യാപാര സ്ഥാപനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളും നടത്തി. കൊവിഡുമായി ബന്ധപ്പെട്ട ഏത് അത്യാവശ്യ ഘട്ടങ്ങളിലും വാർഡ് ആർ.ആർ.ടികളെ സഹായിച്ചുകൊണ്ട് കൊവിഡ് റാപ്പിഡ് ആക്ഷൻ ടീം സന്നദ്ധമാണ്.കൺവീനർ കെ.പി രാജീവൻ, :ടീം ലീഡർ സി.പി.അജിൽ