covid

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28. 81 %

 കോ‌ർപ്പറേഷനിൽ മാത്രം 1830 പേർ

 ചികിത്സയിൽ ആകെ 52,228 പേ‌ർ

കോഴിക്കോട്: എറണാകുളത്തിന് പിറകെ കോഴിക്കോട് ജില്ലയും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിപ്പിലേക്ക്. അവിടെ ആറായിരവും കടന്നെങ്കിൽ ഇവിടെ ആറായിരത്തിനടുത്ത് എത്തിക്കഴിഞ്ഞു. ഇന്നലെ 5700 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോ‌ട്ട് ചെയ്തത്. 28.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

സമ്പ‌ക്കം വഴിയാണ് 5581 പേർക്കും രോഗബാധ. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർക്കും പോസിറ്റീവായി. 103 പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,778 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലായിരുന്ന 3996 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് ജില്ലയിൽ കോഴിക്കോട് സ്വദേശികളായ 52,228 പേരാണ് ഇപ്പോൾ ചികിത്സയിലുളളത്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 292 പേർ. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 75 പേരും.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം അനിയന്ത്രിതമായെന്നോണം

കൂടകയാണ്. ഇന്നലെ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 9 പേർ ഉൾപ്പെടെ 1830 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ മാത്രം പോസിറ്റീവായത്.

കൂടുതൽ രോഗബാധിതരുള്ള മറ്റിടങ്ങൾ: വടകര - 204, തിരുവള്ളൂർ - 146, കൊയിലാണ്ടി - 128, മണിയൂർ - 110, കുരുവട്ടൂർ - 109, നന്മണ്ട - 108.