lockel
നിയുക്ത എം.എൽ.എ അഡ്വ.പി.എ മുഹമ്മ​ദ് റിയാസിൽ നിന്ന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.ദീപ മരുന്നുകൾ ഏറ്റുവാങ്ങുന്നു.

ബേപ്പൂർ: മരുന്നിന് ദൗർലഭ്യം നേരിട്ട​ ​ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ മരുന്നുകളുമായി നിയുക്ത എംഎൽഎ അഡ്വ: പി.എ മുഹമ്മ​ദ് ​ റിയാസ് എത്തി . സുഹൃത്തുക്കളുടെ സഹായത്തോടെ 1977 കൊവിഡ് രോഗികൾക്കുള്ള മരുന്നാണ് റിയാസ് ശേഖരിച്ചു നൽകിയത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. ദീപ മരുന്നുകൾ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ എ.കെ അജയകുമാർ, കൗൺസിലർമാരായ കെ.രാജീവ്, കൊപ്പരത്ത് സുരേശൻ, പാടിയിൽ നവാസ്, കെ.വി.ശിവദാസ്, ഡോ.കൃഷ്ണേന്ദു തുടങ്ങിയർ പങ്കെടുത്തു.