വടകര: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ രോഗബാധിതർക്കായി വിറ്റാമിൻ സി ഗുളികകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ഗുളികകൾ കൈമാറി. സെക്രട്ടറി ഡോ.ബിജിൻ, രാജേഷ് കക്കാട്ട്, രാജ് കുമാർ, സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.