ബാലുശ്ശേരി: ബാലുശ്ശേരി ടൗണിൽ നിരവധി കടകളിൽ മോഷണം. പോസ്റ്റ് ഓഫീസ് റോഡിലെ ഹാഷ് പെപ്പർ,ജെൻസ് റെഡിമെയ്ഡ്സ് അതേ കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്കൂൾ മാർട്ട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. മോഷണത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ബാലുശ്ശേരി മഞ്ഞിലാസ് ജുവല്ലറിയിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല.

രാത്രി കാല പട്രോളിംഗ് ശക്തമാക്കണം

ബാലുശ്ശേരി: ഇടയ്ക്കിടെ ഉണ്ടാവുന്ന മോഷണങ്ങൾക്ക് അറുതി വരുത്താൻ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്ന് ബാലുശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് പ്രസിഡന്റും ജനറൽ സെക്രട്ടറി കെ.പ്രദീപും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ മോഷണത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മാസങ്ങൾക്ക് മുമ്പ് ബാലുശ്ശേരിയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ ഇതുവരെ കണ്ടെത്താനായില്ലെന്ന് സമിതി കുറ്റപ്പെടുത്തി.