വടകര: അനിയന്ത്രിതമായും സാമൂഹിക അകലം പാലിക്കാതെയും ആളുകൾ പ്രവേശിക്കുന്നതിനാൽ ചോമ്പാല ഹാർബറിൽ പ്രവർത്തനം തടഞ്ഞു.
ഹാർബർ പ്രവർത്തിക്കുന്നത് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ആക്ഷേപം ഉയർന്നതിനെതുടർന്ന് പഞ്ചായത്ത് അധികൃതർ വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. വടകര ഇൻസിഡന്റ് കമാൻഡർ അനുപം ഹാർബറിൽ വിളിച്ചുചേർത്ത ഉന്നതതല യോത്തിലാണ് ഇന്നലെ വൈകിട്ട് 5 മണി മുതൽ ഹാർബറിന്റെ പ്രവർത്തനം നിറുത്തിവെക്കാൻ തീരുമാനിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വാർഡ് മെമ്പർ കെ.ലീല, മെമ്പർ പി.കെ.പ്രീത, ചോമ്പാല സി.ഐ ശിവൻ ചോടത്ത്, തഹസിൽദാർ എൻ.മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, എസ്.ഐ.ബാബു കോസ്റ്റൽ പോലീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഒ.എസ് ദിൽന എന്നിവരെ കൂടാതെ യൂണിയൻ പ്രതിനിധികളും ഹാർബർ വികസന സമിതി അംഗങ്ങളും പങ്കെടുത്തു.