മുക്കം: കൊവിഡ് രണ്ടാംതരംഗം ആഞ്ഞുവീശുന്നതിനിടെ ഇന്നലെ മുക്കത്ത് 59 പേർക്കും കാരശ്ശേരിയിൽ 71 പേർക്കും രോഗം സ്ഥിരീകരിച്ചു. മുക്കത്ത് 153 പേരെ ആന്റിജൻ ടെസ്റ്റിനു വിധേയരാക്കിയതിൽ 48 പേർ പോസിറ്റിവായി. ഇതിൽ 28 പേരും മുക്കം നഗരസഭ പരിധിയിലുള്ളവരാണ്. 13 പേർ കാരശേരി പഞ്ചായത്തുകാരും 7 പേർ ചാത്തമംഗലം, കുന്ദമംഗലം, തിരുവമ്പാടി സ്വദേശികളുമാണ്.
വിവിധ സ്വകാര്യ ലാബുകളിൽ നടന്ന പരിശോധനകളിൽ ഇന്നലെ പോസിറ്റീവായ 95 പേരിൽ 31 പേരും മുക്കത്തുകാരാണ്. കാരശേരി 33, കൊടിയത്തൂർ 8, തിരുവമ്പാടി 8, ചാത്തമംഗലം 12 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധിതരുടെ എണ്ണം.
തിരുവമ്പാടിയിൽ ഇന്നലെ 61 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയതിൽ 17 പേർ പോസിറ്റീവായി. 21 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിനും വിധേയരാക്കിയിരുന്നു.