1
കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ ടെലിവറി വാൻ വീണ നിലയിൽ

കുറ്റ്യാടി: കുറ്റ്യാടി, തൊട്ടിൽ പാലം റോഡിൽ ഒത്തിയോട് പാലത്തിനരികിൽ വാൻ തല കുത്തി വീണ് രണ്ട് പേർക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽ പാലത്തേക്ക് പോകുന്ന വഴിയിലാണ് വാഹനം പാതയോരത്തെ മരത്തിനിടിച്ച് ഏകദേശം പത്ത് മീറ്ററോളം താഴ്ച്ചയിൽ വീഴുകയായിരുന്നു. അഗ്നിശമന സേന വിഭാഗവും കുറ്റ്യാടി ദുരന്തനിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് വാഹനത്തിന്റെ മുൻവശം പൊളിച്ചുമാറ്റി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

തലയ്ക്കും കാലിനും പരിക്കേറ്റ വാഹനത്തിലെ അമ്പായതോട് അലക്സ് (21) നെയും പരിക്കേറ്റ ഡ്രൈവർ കോട്ടയം സ്വദേശി വിപിൻ (26)നെയും കുറ്റ്യാടി ഗവ: ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിൽസയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പടം.. കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ ടെലിവറി വാൻ വീണ നിലയിൽ