കുറ്റ്യാടി: പഴുതടച്ച പ്രതിരോധ പ്രവർത്തനത്തിനിടയിലും വേളം പഞ്ചായത്തിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം 100 ഓളം പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്.പഞ്ചായത്തിൽ മൊത്തം 715 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ പങ്കെടുത്ത 180 പേരിൽ 91 ൽ അധികം പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ചൊവ്വാഴ്ച വേളം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ 48 പേർ പങ്കെടുത്തു. കൊവിഡ് വ്യാപനം അതിരൂക്ഷമായ വേളത്ത് ആർ.ആർ.ടിയുടെ സഹായത്തോടെ കൊവിഡ് രോഗികളുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നുണ്ട്. പഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി ടെലി കൗൺസലിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പും, പോലീസും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പറഞ്ഞു .