kovid

# പ്രതിരോധത്തിൽ പൊലീസിനൊപ്പം ജനങ്ങളും

ഫറോക്ക്:​ കൊ​വിഡിനെ പ്രതിരോധിക്കാൻ പൊലീസിനൊപ്പം ജനങ്ങളെയും അണിനിരത്തി പുതിയൊരു ബേപ്പൂർ മോഡൽ വരുന്നു. നിയുക്ത എം.എൽ.എ അഡ്വ. ​പി.എ ​ മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ​പൊ​ലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ജനങ്ങളും ​പൊ​ലീസും ഒരു ടീമായി മണ്ഡലത്തിലെ ​കൊ​വിഡ് പ്രതിരോധത്തിൽ മുന്നിട്ടിറങ്ങും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. വാഹനപരിശോധന കർശനമാക്കും. കടകളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കും. ജനങ്ങൾക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നൽകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും തീരുമാനിച്ചു. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ ​ എ.വി ജോർജ്, ഫറോക്ക് , രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻമാരായ ​ എൻ.സി അബ്ദു റസാക്ക്, ബുഷ്റ റഫീഖ്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ , ​പി സി ​ രാജൻ, കൃഷ്ണകുമാരി കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ​ ​, ആരോഗ്യ പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ ഭാരവാഹികൾ എന്നിവർ ​ പങ്കെടുത്തു .