കോഴിക്കോട്: കോഴിക്കോട് വിജിലൻസ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതോടെ മുൻ എം.എൽ.എ കെ. എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം മുടങ്ങി. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ പത്ത് പേർക്കാണ് കൊവിഡ് പോസിറ്റീവായത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലെ വിജിലൻസ് പരിശോധനയിൽ കെ.എം.ഷാജിയുടെ കണ്ണൂരുള്ള വീട്ടിൽ നിന്ന് 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. പണത്തിന്റെ ഉറവിടമായി ഹാജരാക്കിയ രസീതുകളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള അന്വേഷണമാണ് മുടങ്ങിയിരിക്കുന്നത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രേഖകളിൽ പരാമർശിക്കുന്ന വ്യക്തികളെ കണ്ടെത്തുകയും പ്രയാസമായിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്. പി ജി.ജോൺസന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.