കൊയിലാണ്ടി:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക് ഡൗണിൽ കൊയിലാണ്ടി നിശ്ചലമായി.
നഗരത്തിലെ ഭൂരിഭാഗം കടകളടഞ്ഞു കിടന്നു. അപൂർവ്വമായി റോഡിലിറങ്ങിയ വാഹനങ്ങൾ പൊലീസിന്റെ കർശന പരിശോധനയ്ക്ക് വിധേയമായി. റെയിൽവെസ്റ്റേഷനും വിജനമായിരുന്നു.