പേരാമ്പ്ര: കൊവിഡ് പാശ്ചാത്തലത്തിൽ നിര്‍ദ്ധനരായ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ചക്കിട്ടപാറയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പിമനോജ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം ശ്രീജിത്ത്, വിനീതമനോജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.