കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി. സ്‌കൂൾ മാനേജറും റിട്ട. പ്രധാനാദ്ധ്യാപകനുമായ പാറക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ (88) നിര്യാതനായി. പഴയകാല കെ.ജി.ടി.എ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. പിതാവ് : കണ്ണൻ മാസ്റ്റർ. ഭാര്യ : പാറക്കണ്ടി ദേവി. മക്കൾ : ജയശ്രീ, സതീൻ, ഉഷശ്രീ, ജ്യോതിശ്രീ. മരുമക്കൾ : ചന്ദ്രൻ, ബിന്ദു സതീശൻ, വി.ചന്ദ്രൻ, സുഗതൻ. സഹോദരങ്ങൾ : ജാനു, പരേതനായ നാരായണൻ.