വടകര: കൊവിഡ് രോഗികൾക്കും പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവർക്കും അടിയന്തിര ആവശ്യങ്ങൾക്കായി സ്ഥിരം ആംബുലൻസ് സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തി. നിർധനരായവർക്ക് വാർഡ് ആർ.ആർ.ടി റിപ്പോർട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കും ഈടാക്കുന്നതാണ്. ആംബുലൻസിന്റെ സേവനം സമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി. മൊബൈൽ നമ്പർ 9645008819